Shownotes
അതി സമ്പന്നമാണ് കേരളത്തിന്റെ ചരിത്രം: ചൈനക്കാരും റോമക്കാരും അറബികളും തുടങ്ങി ഒട്ടനവധി വിദേശികൾ നൂറ്റാണ്ടുകൾക്കു മുൻപേ കേരളവുമായി സമ്പർക്കത്തിലാണ്(ചൈനക്കാരുടെ എക്കാലത്തെയും സമാദരണീയനായ നാവികൻ ഴെങ് ഹെ നിര്യാതനായത് കേരളതീരത്താണ്).
കേരളത്തിന്റെ സാംസ്കാരിക ചരിത്രമാവട്ടെ അതിലേറെ സമ്പന്നവും : നേരിന്റെ വിലയും അതിന്റെ ബിസിനസ് സെൻസും പണ്ടേ മനസ്സിലാക്കി ജീവിച്ചവനാണു മലയാളി. കോഴിക്കോടിന്റെ ചരിത്രമെഴുതിയ എം ജി സ് നാരായണൻ അതിനു പേരിട്ടത് തന്നെ നേരിന്റെ നഗരം (City of Truth) എന്നാണ്. കേരളം നേരിന്റെ നാടായിരുന്നു. ഇന്നും മലയാളി ലോകത്തിന്റെ നാനാഭാഗങ്ങങ്ങളിൽ വിജയിക്കുന്നത് നേരിന്റെ വില അറിയാവുന്നതുകൊണ്ട് കൂടിയാണ്.
ഒരു ചൈനീസ് കച്ചവടക്കാരന്റെയും നല്ലവനായ ഭട്ടതിരിയുടെയും ഹൃദയസ്പർശിയായ കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയത്.