Shownotes
എന്തിനാണ് കഥകൾ പറയുന്നത്? ഗുണപാഠം നൽകുവാൻ മാത്രമാണോ കഥകൾ? അല്ല, ഒരു പക്ഷെ ഏറ്റവുംപ്രധാനം ഇതാണ്: കഥപറച്ചിൽ കുട്ടികളുടെ മനസ്സിനെ വികസിപ്പിക്കുന്ന വൈജ്ഞാനിക കളിയുടെ ഒരു രൂപമാണ്. കളിക്കാൻ കൊതിക്കുന്ന കുട്ടിയുടെ ഉത്തമമായ മനോഗെയിമുകളാണ് കഥകൾ.
അതേ, അതാണ് ഐൻസ്റ്റീൻപറഞ്ഞത്; " കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ."
4+ പ്രായത്തിലുള്ള കുട്ടികൾക്ക്
ബിബിസി പ്രസിദ്ധീകരിച്ച ഇത് സംബന്ധമായ ഒരു രസികൻ ലേഖനം Our fiction addiction: Why humans need stories ഇവിടെ വായിക്കാം.
'കഥ കേൾക്കൂ കണ്മണീ': അഴകും രുചിയും നിറവുമുള്ള കഥകൾ; തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ.
https://www.kathakelkoo.in