Shownotes
അഹങ്കാരമാണ് മോശം സ്വഭാവങ്ങളിൽ ഏറ്റവും മോശം. വിഡ്ഢിയായ ഒരു പണ്ഡിതന്റെ കഥ.
ഒരു വ്യക്തിയുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ് ജ്ഞാനോദയത്തിന്റെ നിമിഷങ്ങൾ(epiphany).സ്‌നേഹനിധിയായ ഒരു അധ്യാപികയ്‌ക്കോ അധ്യാപകനോ തന്റെ കുട്ടികൾക്ക് അത്തരം നിമിഷങ്ങൾ ധാരാളം പകർന്നുനൽകാനാവും.കഥകളും, മറ്റുള്ളവരുടെ അനുഭവങ്ങളും മിടുക്കനായ ഒരു കുട്ടിക്ക് ജ്ഞാനോദയത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കും. പലരും സ്വന്തം അനുഭവങ്ങളിലൂടെ അവ സ്വന്തമാക്കും.ഏറെക്കുറെ അപൂർവങ്ങളായ തിരിച്ചറിവിന്റെ ഈ നിമിഷങ്ങൾ വിലപ്പെട്ടതത്രെ.